22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ആംസ്റ്റെര്‍ഡാം
April 4, 2023 2:53 pm

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി നിരവധിപ്പേർക്ക് പരുക്ക്.ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഏകദേശം 50-ഓളം യാത്രക്കാരുമായിപ്പോയ പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ പലർക്കും ഗുരുതരമായി പരുക്കേറ്റതായി ഡച്ച് എമർജൻസി സർവീസ് അറിയിച്ചു. ഇവരിൽ ചിലർ സംഭവസ്ഥലത്ത് തന്നെ ചികിത്സയിലാണെന്നും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അത്യാഹിത വിഭാഗം അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ വയലിലേക്ക് മറിഞ്ഞതായും പിന്നിലെ ബോഗിയിൽ തീപിടിച്ചതായും റിപ്പോർട്ടുണ്ട്. പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. 

Eng­lish Sum­ma­ry; Train derails in Nether­lands; Many peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.