ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. കാമാഖ്യ സൂപ്പർ ഫാസ്റ്റ് ഏക്സ്പ്രസ്സിന്റെ 11ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.11.45ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിൽ വച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടം കാരണം മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഈസ്റ്റ്-കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.