1 January 2026, Thursday

Related news

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; രണ്ടുപേർക്ക് പരിക്കേറ്റു

Janayugom Webdesk
മുംബൈ
October 22, 2023 4:30 pm

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. ഗോജുഭാവി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നത്.

ഇന്ന് രാവിലെ 6.40ന് ലാന്‍ഡിങ്ങിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ വിമാനം തകർന്ന് വീഴാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പരിശീലന വിമാനം തകർന്ന് വീഴുന്നത്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Eng­lish Summary:Training plane crash­es in Pune; Two peo­ple were injured
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.