27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024

ട്രാം സര്‍വീസ് പരിമിതമാക്കി ബംഗാള്‍

Janayugom Webdesk
കൊല്‍ക്കത്ത
September 24, 2024 10:09 pm

150വര്‍ഷം പഴക്കമുള്ള കൊല്‍ക്കത്തയിലെ ട്രാം സര്‍വീസ് പരിമിതമാക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ഒറ്റ സ്‌ട്രെച്ചില്‍ മാത്രമായിരിക്കും ഇനി ട്രാം സര്‍വീസ് നടത്തുകയെന്നും മറ്റുള്ള സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തുമെന്നും പശ്ചിമബംഗാള്‍ ഗതാഗതമന്ത്രി സ്‌നേഹാസിസ് ചക്രബര്‍ത്തി അറിയിച്ചു. 

മൈതാന്‍ — എസ്പ്ലനേഡ് സര്‍വീസ് മാത്രമായിരിക്കും നിലനിര്‍ത്തുക. 1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകള്‍ കൊല്‍ക്കത്തയില്‍ ഓട്ടം തുടങ്ങിയത്. തിരക്കേറിയ സമയങ്ങളില്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മെല്ലെ പോകുന്ന ട്രാമുകള്‍ നിലവിലെ സാഹചര്യത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. റോഡില്‍ വാഹനങ്ങളുടെ ഗണ്യമായ വര്‍ധന കാരണം തിരക്ക് വര്‍ധിക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുയും ചെയ്യുന്നതിനാല്‍ ഒരേസമയം റോഡിലൂടെ ട്രാമുകളും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ട്രാം സര്‍വിസുമായുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അടുത്ത ഹിയറിങില്‍ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊല്‍ക്കത്തയില്‍ ട്രാം സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ പല റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. 

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.