14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ആറ് ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു
Janayugom Webdesk
തിരുവനന്തപുരം
October 13, 2023 7:29 pm

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ആറ് ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ക്ക് മാറ്റം. വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്കും മാറ്റി നിയമനം നല്‍കി.
ന്യൂഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ സൗരഭ് ജെയിനിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ (കശുവണ്ടി, കയര്‍, കൈത്തറി) സെക്രട്ടറിയുടെയും അധിക ചുമതല കൂടി അദ്ദേഹം വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായ അജിത് കുമാറിനെ കേരള ഹൗസ് റസിഡന്റ് കമ്മിഷണറായി മാറ്റി നിയമിച്ചു. ഭക്ഷ്യ‑പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയുടെയും ക്യാപിറ്റല്‍ റീജിയണ്‍ ഡെവപലപ്മെന്റ് പ്രോജക്ട്-2 സ്പെഷ്യല്‍ ഓഫിസറുടെയും അധികചുമതല കൂടി അദ്ദേഹം വഹിക്കും. 

ലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി കുമാറിനെ മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജന എംന് നിലവിലെ അധിക ചുമതലയ്ക്ക് പുറമെ, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുടെയും സംസ്ഥാന പോട്ടറി മാനുഫാക്ചറിങ്, മാര്‍ക്കറ്റിങ് ആന്റ് വെല്‍ഫെയര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുടെയും അധിക ചുമതല കൂടി നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനെ വനിത ശിശു വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടില്‍ പ്രോജക്ട് ഡയറക്ടര്‍ ആയി നിയമിക്കപ്പെടുന്നതിന്, പത്തനംതിട്ട ജില്ലാ കളക്ടറായ ഡോ. ദിവ്യ എസ് അയ്യറിന്റെ സര്‍വീസ് ഡെപ്യൂട്ടേഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് വിട്ടുനല്‍കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി ദിവ്യ എസ് അയ്യര്‍ വഹിക്കും.
മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി മാറ്റി നിയമിച്ചു. കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിനെ ഫുഡ് സേഫ്റ്റി കമ്മിഷണറായി മാറ്റി നിയമിച്ചു. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല കൂടി വഹിക്കും. 

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷിബുവിനെ പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലിനെ ആലപ്പുഴ ജില്ലാ കളക്ടറായും മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ എന്‍ ദേവിദാസിനെ കൊല്ലം ജില്ലാ കളക്ടറായും നിയമിച്ചു. മലപ്പുറം ജില്ലാ കളക്ടറായി, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി ആര്‍ വിനോദിനെ നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണര്‍ അരുണ്‍ കെ വിജയനെ കണ്ണൂര്‍ ജില്ലാ കളക്ടറായും, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് ജില്ലാ കളക്ടറായും മാറ്റി നിയമിച്ചു. 

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്കയെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ഇവാലുവേഷന്‍ ആന്റ് മോണിറ്ററിങ് വകുപ്പ് ഡെപ്യുട്ടി സെക്രട്ടറി ആന്റ് ഡയറക്ടറായി നിയമിച്ചു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുടെ അധിക ചുമതല കൂടി നല്‍കി. ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് ആരോഗ്യ‑കുടുംബക്ഷേമ വകുപ്പ് ഡെപ്യുട്ടി സെക്രട്ടറിയായി നിയമിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മിഷണറായി മാറ്റി നിയമിച്ചു. വാട്ടര്‍ അതോറിട്ടി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്തിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ഭൂജല വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. വ്യവസായ വകുപ്പ് ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസിന് വ്യവസായ വികസന കോര്‍പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെയും കയര്‍ വികസന വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല കൂടി നല്‍കി. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ കെ സുധീറിന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ അധിക ചുമതല കൂടി നല്‍കിയും സര്‍ക്കാര്‍ ഉത്തരവായി. 

Eng­lish Summary:Transfer of IAS Officers
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.