11 December 2025, Thursday

Related news

December 9, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025

ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം; ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2025 2:35 pm

ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി സെപ്റ്റംബർ 18ന് പരിഗണിക്കും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള ക്വാട്ട നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെങ്കിൽ അത് പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കുള്ള സംവരണം തിരശ്ചീന ക്വാട്ടയിൽ (Hor­i­zon­tal Quo­ta) ഉൾപ്പെടുത്തുമോ എന്നതാണ് പ്രധാന വിഷയമെന്ന് കോടതിയെ അറിയിച്ചു.

തിരശ്ചീന ക്വാട്ട പ്രകാരം, ട്രാൻസ്ജെൻഡർ വിഭാഗക്കാർ പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക വിഭാഗം, അല്ലെങ്കിൽ പൊതു വിഭാഗം എന്നിവയിൽ ഏത് വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും, അവർ ട്രാൻസ്ജെൻഡറായതുകൊണ്ട് സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്ത സുപ്രധാനമായ 2014ലെ NALSA വിധിക്ക് അനുസൃതമായി, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിൽ ഈ ആനുകൂല്യങ്ങൾ നടപ്പാക്കണമെന്ന് ജെയ്‌സിംഗ് ആവശ്യപ്പെട്ടു.

ബിരുദാനന്തര മെഡിക്കൽ പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന രണ്ട് വ്യക്തികളെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്ന് അഭിഭാഷക പറഞ്ഞു. രണ്ട് ഹർജിക്കാരും പ്രവേശന പരീക്ഷകൾ എഴുതിയെങ്കിലും ട്രാൻസ്ജെൻഡർ സംവരണം അംഗീകരിക്കപ്പെട്ടാൽ ബാധകമാകുന്ന കട്ട്-ഓഫ് മാർക്കിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. വിവിധ ഹൈക്കോടതികൾ വൈരുദ്ധ്യമുള്ള ഉത്തരവുകളാണ് പുറപ്പെടുവിച്ചതെന്നും ചില കോടതികൾ താത്ക്കാലിക സംവരണം നൽകിയപ്പോൾ ചിലത് ആ ആവശ്യം നിരസിച്ചതായും അവർ ബെഞ്ചിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

Kerala State - Students Savings Scheme

TOP NEWS

December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.