23 January 2026, Friday

Related news

January 23, 2026
January 16, 2026
January 13, 2026
January 10, 2026
January 7, 2026
December 24, 2025
December 23, 2025
December 21, 2025
December 17, 2025
December 12, 2025

വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ട്രാന്‍സ്ജെന്‍ഡര്‍ കുത്തിപ്പരിക്കേല്പിച്ചു

web desk
പാലക്കാട്
May 7, 2023 9:34 am

വീടിനുമുന്നിലിരുന്ന മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത ഗൃഹനാഥനെ ട്രാന്‍സ്ജെന്‍ഡര്‍ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പാലക്കാട് ഒലവക്കോട് വരിത്തോട് സ്വദേശിയായ ശെന്തില്‍കുമാറിനെ (45) ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം.

ഒലവക്കോട് പോസ്റ്റ് ഓഫീസിന് സമീപത്തെ ശെന്തിൽകുമാറിന്റെ വീടിനു മുന്നില്‍ ഇരുന്ന് രണ്ട് ട്രാൻസ്ൻജെഡറുകൾ മദ്യപിച്ചു. അവിടെ നിന്ന് മാറണമെന്ന് പറഞ്ഞ് ഇവരുമായി സംസാരിക്കുന്നതിനിടെ ശെന്തിലിനെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ശെന്തിലിന്റെ കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന ശെന്തിലിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമിച്ച ട്രാൻസ്ൻജെഡർ ഓടിയകന്നു. ഒപ്പമുള്ളയാളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Eng­lish Sam­mury: Trans­gen­der stabs house own­er after ques­tion­ing him about drinking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.