10 March 2026, Tuesday

Related news

March 10, 2026
February 28, 2026
November 2, 2025
October 2, 2025
September 25, 2025
September 12, 2025
September 11, 2025
August 8, 2025
July 19, 2025
June 25, 2025

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍

Janayugom Webdesk
തിരുവനന്തപുരം
March 10, 2026 10:32 pm

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ‌്പ്ലാന്റ് മരുന്നുകള്‍ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖേന ഏറ്റവും വില കുറവില്‍ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന കാരുണ്യസ്പര്‍ശം-സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തരമാണ് ഈ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഹബ്ബ്, സംയോജിത കാരുണ്യ ഫാര്‍മസി കൗണ്ടര്‍, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും വില കുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കാരുണ്യസ്പര്‍ശം എന്ന നൂതന ആശയം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 14 കാരുണ്യ ഫാര്‍മസികളില്‍ സീറോ പ്രോഫിറ്റ് ഹൈവാല്യൂ ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് 14 ജില്ലകളിലെ 58 കാരുണ്യ ഫാര്‍മസികളില്‍ കൂടി കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ ആരംഭിച്ചു. 

എംആര്‍പിയില്‍ നിന്നും വളരെയധികം വില കുറച്ച് ലാഭം ഒട്ടും എടുക്കാതെയാണ് ഈ കൗണ്ടറുകള്‍ വഴി മരുന്നുകള്‍ നല്‍കുക. മെഡിക്കല്‍ കോളജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളജ് ആശുപത്രി തൃശൂര്‍, ജില്ലാ ആശുപത്രി പാലക്കാട്, മെഡിക്കല്‍ കോളജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളജ് പരിയാരം, ജനറല്‍ ആശുപത്രി കാസര്‍കോട് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.