3 December 2024, Tuesday
KSFE Galaxy Chits Banner 2

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എംപ്ലോയീസ് അസോസിയേഷന്റെ പരിശീലന ക്യാമ്പ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 30, 2024 7:04 pm

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എംപ്ലോയീസ് അസോസിയേഷൻ (AITUC ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വെള്ളയമ്പലം കെ വി സുരേന്ദ്രനാഥ് സ്മാരകത്തിൽ നടന്നു. പരിശീലന ക്യാമ്പ് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ആയൂർ ഉണ്ണികൃഷ്ണൻ അദ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. 

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും, എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മെമ്പർ അഡ്വ. എ അജികുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ അംഗം അഡ്വ. എസ് എസ് ജീവൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.ക്യാമ്പിന് സംസ്ഥാന ട്രഷറർ സുരേഷ്‌കുമാർ, ജെ ജയപ്രകാശ്, വിജയമോഹൻ, പൂവറ്റൂർ അരുൺകുമാർ, മണ്ണടി ഗോപകുമാർ, ഉമ്മന്നൂർ ഗോപൻ,ബിജു നാഥൻ പിള്ള,വിനോദ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. പൂവറ്റൂർ അരുൺ ക്യാമ്പിന് കൃതജ്ഞത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.