22 January 2026, Thursday

Related news

October 2, 2025
September 24, 2025
September 17, 2025
September 17, 2025
September 16, 2025
September 15, 2025
September 14, 2025
September 11, 2025

ആഗോള അയ്യപ്പസംഗമത്തിനായി 4,864 അപേക്ഷകള്‍ ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
September 16, 2025 12:54 pm

ആഗോള അയ്യപ്പസംഗമത്തിന് 4,864 അപേക്ഷകള്‍ ലഭിച്ചതായി തിരുവിതാംകൂര്‍ ദേവിസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യം വന്ന 3000 അപേക്ഷകള്‍ അംഗീകരിക്കും. തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും മന്ത്രിമാർ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപാളിയുമായി ബന്ധപ്പെട്ട്സുതാര്യമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. 

അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ഹർജി ബുധനാഴ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.അയ്യപ്പ സംഗമം 20-ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരനായ മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കാണെമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. 

അതേസമയം, ശബരിമല ദ്വാരപാലക പാളികളിൽ സ്വർണ്ണം പൂശിയ റിപ്പോട്ടിൽ അവ്യക്തതയെന്ന് ഹൈക്കോടതി. 2009, 2019 വർഷങ്ങളിൽ സ്വർണ്ണം പൊതിഞ്ഞ വിവരങ്ങൾ മെഹസറിൽ ഇല്ലാത്തതാണ് കോടതി ചോദ്യം ചെയ്തത്. നിലവിലെ സ്വർണ്ണപാളികൾ എത്രയും വേഗത്തിൽ അറ്റകുറ്റപണികൾ നടത്തി ഉടൻ തിരികെ എത്തിക്കാനും ഹൈക്കോടതി നിർദേശം നൽകി. ശബരിമല ചീഫ് സെക്യൂരിറ്റി ഓഫീസറും, സ്മാർട്ട് ക്രിയേഷൻസിന്റെ മാനേജറും ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.