18 April 2025, Friday
KSFE Galaxy Chits Banner 2

Related news

February 12, 2025
December 25, 2024
November 29, 2024
October 12, 2024
October 9, 2024
September 16, 2024
September 5, 2024
March 26, 2024
January 26, 2024
January 25, 2024

‘എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി തുടരട്ടെ’ ആരിഫ് ഖാനെ പുകഴ്‌ത്തി തിരുവഞ്ചൂർ

Janayugom Webdesk
കോട്ടയം
September 5, 2024 3:09 pm

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പുകഴ്‌ത്തി മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണൻ. കേരള ഗവർണറായി ആരിഫ് മുഹമ്മദ്‌ ഖാൻ തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കിയത്. എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തിൽ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. വീണ്ടും കേരള ജനതയ്ക്ക് മുന്നിൽ ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നില്‍ക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണെന്നും പ്രസംഗത്തിൽ തിരുവഞ്ചൂര്‍ പറഞ്ഞു. 

കോട്ടയത്ത് ഗവർണർ കൂടി പങ്കെടുത്ത പരിപാടിയിൽ ആണ് തിരുവഞ്ചൂരിന്റെ പ്രസംഗം.കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനിടെയാണ് ഇന്നലെ നടന്ന പരിപാടിക്കിടെ തിരുവഞ്ചൂരിന്റെ പരാമര്‍ശം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗവര്‍ണര്‍ ‑സര്‍ക്കാര്‍ പോര് കടന്നുപോകുന്നതിനിടെയും പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയുമാണ് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണറെ പുക്ഴത്തി രംഗത്തെത്തുന്നത്. അതേസമയം, പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി. ഗവർണർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.