
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ഇത് ചോദ്യം ചെയ്ത ടിടിഇയുമായി തർക്കിക്കുകയും ചെയ്ത യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾളാണ് ഉയരുന്നത്. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന് ആരോപിക്കപ്പെടുന്ന യുവതി, ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് കയർത്ത് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
യാത്രാ ടിക്കറ്റ് എക്സാമിനറുമായി (ടിടിഇ) ആവർത്തിച്ച് തർക്കിക്കുന്നത് കാണാം. ടിടിഇ നിരന്തരം ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും, “നിങ്ങൾ അന്ധനാണോ” എന്ന് പറഞ്ഞ് അവർ തിരിച്ചടിച്ചു. റെയിൽവേ ജീവനക്കാർ തന്നോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംഭാഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ, മറ്റ് യാത്രക്കാർ ജീവനക്കാരന് പിന്തുണ നൽകി. ശബ്ദം കുറച്ച് സംസാരിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും യാത്രക്കാർ യുവതിയോട് ആവശ്യപ്പെട്ടു. ‘ആരോടും എന്തും പറയാനും ചെയ്യാനും കഴയില്ല, സ്ത്രീകളുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സഹയാത്രക്കാര്‍ യുവതിയോട് പറയുന്നുണ്ട്.
എക്സ് ഉപയോക്താവായ മായങ്ക് ബർമി അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത് “ഒന്നാമതായി, അവൾ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നു. രണ്ടാമതായി, ഈ മനോഭാവത്തോടെ. ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. സ്ത്രീ ശാക്തീകരണം നിയമത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ്. എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നും എന്നും ഉപഭോക്താവ് ചോദിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.