മലപ്പുറം ക്യാമ്പ് ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയില്‍ മുൻ എസ്‌പി സുജിത് ദാസിനെതിരെ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. വിജിലൻസ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയാണ് വിജിലൻസ് തിരുവനന്തപുരം സ്‍പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് — ഒന്ന് അന്വേഷിക്കുന്നത്.
എസ്‍പിയുടെ ക്യാമ്പ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറും മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസും മുറിച്ചുമാറ്റി വീട്ടിലേക്ക് ആവശ്യമുള്ള ഫർണിച്ചറുകൾ ഉണ്ടാക്കിയെന്നാണ് പി വി അൻവർ എംഎൽഎ ആരോപിച്ചത്.
ക്യാമ്പ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോയും പുറത്തായിരുന്നു. അൻവറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സുജിത് ദാസിനെ സസ്‍പെൻഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.