20 December 2024, Friday
KSFE Galaxy Chits Banner 2

ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിനുമേല്‍ മരം വീണു: വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്

Janayugom Webdesk
ആലപ്പുഴ
March 28, 2023 7:29 pm

ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിനുമേല്‍ മരം വീണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു. ചെങ്ങന്നൂര്‍ കിഴക്കേനട സര്‍ക്കാര്‍ യു പി സ്‌കൂളിലാണ് അപകടമുണ്ടായത്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. ക്ലാസ് വിട്ടതിനു ശേഷം മരം വീണത് വലിയ അപകടങ്ങള്‍ ഒഴിവായി. സംഭവസമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയില്‍ ഓട് വീഴുകയായിരുന്നു. ഇരുവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെയും തലയ്ക്ക് തുന്നലിട്ടു.

സ്‌കൂളിനു ഭീഷണിയായി വളര്‍ന്ന മരം മുറിക്കാന്‍ നേരത്തേതന്നെ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ അതിന് തയ്യാറായില്ലെന്നും സ്കൂള്‍ അധിക‍ൃതര്‍ പറയുന്നു. 

Eng­lish Sum­ma­ry: Tree falls on school build­ing in Alap­puzha: Stu­dents and teacher injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.