22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024
November 29, 2024

ട്രെൻഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ “ശ്രീ ഗരുഡകൽപ്പ” വരുന്നു

Janayugom Webdesk
October 19, 2024 3:51 pm

ശ്രീ ഗരുഡകൽപ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്, ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്.

ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത “ശ്രീ ഗരുഡകൽപ്പ” ക്ലൈമാക്സ് സീനുകൾ സിനിമയുടെ എടുത്ത പറയേണ്ടേ പ്രത്യേകതയാണ്. നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്തു പൂർത്തിയായത്. ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്തു ആണ് ഒന്നരലക്ഷംജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ശ്രീ ഗരുഢകല്പയുടെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്‌തത്‌.

ബിനു പപ്പു പ്രധാന വേഷത്തിൽ എത്തുന്ന ശ്രീ ഗരുഡകൽപ്പയിൽ സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ, തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുതുമുഖം SA ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ ഗരുഡ കൽപ്പ“. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ജോഷി ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, ഹാഷിർ, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു, രാജേഷ് ബി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു. എഡിറ്റർ – ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദിനേശ് ആർ നായർ, കല – നിതിൻ എടപ്പാൾ, മേക്കപ്പ് – ലാലു കൂട്ടലാട, വസ്ത്രാലങ്കാരം – വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ് – സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ – ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ – സജയൻ ഉദയകുളങ്ങര, ശ്രീശൻ, പി ആർ ഒ – എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ദീപക് മോഹൻ, ഡിസൈൻസ്- എയ്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.