
കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അതിക്രമം. ടെര്‍മിനല്‍ വണ്ണിലെ വിവിഐപി പിക്കപ്പ് പോയിന്റിനു സമീപം ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വടിവാള്‍ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ സമബഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഇതിനിടെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് സുഹൈൽ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.