9 March 2026, Monday

Related news

March 9, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 23, 2026

ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ആരംഭിച്ചു

Janayugom Webdesk
കൊച്ചി
March 9, 2026 9:29 pm

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ആരംഭിച്ചു. സേലം ധർമ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നൽകിയെന്ന കേസിലാണ് വിചാരണ തുടങ്ങിയത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു നരബലി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ടി മധുസൂദനനാണ് വാദം കേൾക്കുന്നത് . കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലിൻ (49) തിരോധാനക്കേസിൽ 12ന് വിചാരണ തുടങ്ങും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (56)യാണ് ഒന്നാം പ്രതി, നാട്ടുവൈദ്യൻ പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിങ് (72), ഭഗവൽ സിങിന്റെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ജയിലിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി അജകുമാർ രണ്ട് കേസുകൾക്കുമായി വാദിഭാഗത്തിനായി ഹാജരാകും. പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് നടന്നത്. റോസ്ലിന്റെ മകളുടെ വിചാരണ 12ന് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.