
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റൊഡ്രീഗോ ദ്യുതേര്‍തെയ്ക്കെതിരായ വിചാരണ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. മയക്കുമരുന്ന് നിര്‍മാര്‍ജനത്തിന്റെ പേരില്‍ മാനവികയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതിനാണ് ദ്യുതേര്‍തെയ്ക്കെതിരെ മൂന്ന് കൗണ്ട് കുറ്റം ചുമത്തിയിരിക്കുന്നത്. ദ്യുതേര്‍തെ ഫിലിപ്പീന്‍സ് പ്രസിഡന്റ് ആയിരുന്നപ്പോഴും അതിന് മുമ്പ് ദാവോ സിറ്റി മേയറായിരുന്നപ്പോഴും മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നടത്തിയ കൊലപാതകങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദ്യുതെര്‍തെയെ അറസ്റ്റ് ചെയ്ത് ഐസിസിക്ക് കൈമാറിയത്. നിലവില്‍ ദ്യുതെര്‍തെ ഐസിസിയുടെ തടവിലാണ്. 27 വരെ നടക്കുന്ന കണ്‍ഫര്‍മേഷന്‍ ഓഫ് ചാര്‍ജസ് ഹിയറിങ്ങില്‍ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള മതിയായ തെളിവുകളുണ്ടോ എന്ന് കോടതി പരിശോധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.