4 March 2026, Wednesday

Related news

March 3, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026
February 12, 2026

കണ്ണൂരിലേക്ക് വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
April 17, 2023 8:44 am

വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ 5.10നാണ് കൊച്ചുവേളിയില്‍ നിന്ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും വണ്ടിയിലുണ്ടാകും.

തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ട ട്രെയിന്‍ ആറിന് കൊല്ലം സ്റ്റേഷനിലെത്തി. അന്‍പതു മിനിട്ടാണ് തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് വേണ്ടിവന്നത്. കൊല്ലത്തു നിന്ന് യാത്ര പുനരാരംഭിച്ച ട്രെയിന്‍ കോട്ടയം വഴി കണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ചു.

ഷൊര്‍ണൂരില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍ നിന്ന് കയറും. അവിടെ നിന്ന് ക്രൂ മാറിയ ശേഷം കണ്ണൂരിലേക്ക് പുറപ്പെടും. 12.30 ന് കണ്ണൂരിലെത്തുന്ന ട്രെയിന്‍ 2.30 നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് വിവരം.

Eng­lish Summary:Trial run of Vande Bharat to Kan­nur has started

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.