23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ട്രയാങ്കിൾ; ഇടുക്കിയിലെ കൊലപാതക പരമ്പരകൾക്ക് കാരണം തേടി ഒരു ചിത്രം

അയ്മനം സാജൻ
January 18, 2024 1:14 pm

ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നതിന് കാരണം എന്താണ്. നവാഗത സംവിധായകനായ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്ന ട്രയാങ്കിൾ എന്ന ചിത്രം, ഈ ചോദ്യത്തിന് മറുപടിയുമായി എത്തുന്നു.യാസ് എന്റര്‍ടെയ്മെന്റിന്റെ ബാനറിൽ അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ ‚രവീന്ദ്രൻ മറ്റത്തിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പൂർത്തിയായി. പ്രദർശനത്തിന് തയ്യാറാവുന്നു.

ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. ഇതിന് കാരണം എന്താണ്. സ്വന്തം നാട്ടിൽ തന്നെ പോലീസ് ഓഫീസറായി നിയമനം ലഭിച്ച കിരണിന്റെ മനസ്സിൽ, ഒരു ഇടിമിന്നൽ പോലെ ഈ ചോദ്യം അവശേഷിച്ചു. കിരൺ ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ളവരെ തേടി അന്വേഷണം ആരംഭിച്ചു. ഇതിനിടയാണ് കിരണിന്റെ അടുത്ത സുഹൃത്ത് ജോസഫിനെ കാണാതാവുന്നത്. അതോടെ കിരൺ കൂടുതൽ വീര്യത്തോടെ തന്റെ അന്വേഷണവുമായി മുന്നേറുന്നു.

കിരൺ ആയി ഹരികൃഷ്ണനും ‚കിരണിന്റെ കാമുകി പൂജ ആയി ശിവപാർവ്വതിയും, സി ഐ ശ്രീകുമാറായി ജയകൃഷ്ണനും, എ എസ്ഐ അനിരുദ്ധനായി അഷർഷായും, ഡിവൈഎസ്പിയായി ശിവജി ഗുരുവായൂരും, ജോസഫായി അജയും വേഷമിടുന്നു. ആകാംഷയും, ഭീതിയും നിറഞ്ഞ ശക്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ട്രയാങ്കിൾ. മികച്ച ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അനന്തു ഉല്ലാസിന്റെ ആദ്യ ചിത്രമാണിത്.

യാസ് എന്റര്‍ടെയ്മെന്റിനു വേണ്ടി അഷർഷാ, ശ്രീജിത്ത് രാധാകൃഷ്ണൻ ‚രവീന്ദ്രൻ മറ്റത്തിൽ എന്നിവർ നിർമ്മിക്കുന്ന ട്രയാങ്കിൾ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്നു. തിരക്കഥ — അരുൺ ബ്രഹ്മശ്രീ, ക്യാമറ — അർജുൻ ഷാജി, ടോണി ജോർജ്, ക്രീയേറ്റീവ് ഡയറക്ടർ — ഹരികൃഷ്ണൻ എം.എസ്,എഡിറ്റർ ‑കെ.ശ്രീനിവാസ് ‚ഗാനരചന — ജയിംസ് മംഗലത്ത് , മനോജ് മേപ്പാറ,സംഗീതം — വിജയ് ശ്രീധർ, ആലാപനം ‑ജാസി ഗിഫ്റ്റ്, നിഖിൽ മാത്യു, ഗോപിക, ഐശ്വര്യ സുരേഷ്, ഡിഐ‑ടോണി ബോബൻ,പ്രൊഡക്ഷൻ കൺട്രോളർ- മുജീബ് ഒറ്റപ്പാലം, ആർട്ട് — ഷിനോയ് കാവും കോട്ട്,സംഘട്ടനം — അഷ്റഫ് ഗുരുക്കൾ, കോസ്റ്റും — അഫ്സൽ ആലപ്പി ‚മേക്കപ്പ് — സുധി കട്ടപ്പന,ചീഫ് അസോസിയേറ്റ് ഡയറക്ടർ — ഹരികൃഷ്ണൻ എം.എസ്, സ്റ്റിൽ — വിദ്യാസാഗർ,അജേഷ് മോഹൻ, പി.ആർ.ഒ- അയ്മനം സാജൻ.

ഹരികൃഷ്ണൻ, ശിവപാർവ്വതി, ജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, ആഷർഷാ, വെട്ടുക്കിളി പ്രകാശ്, ഹരി നമ്പോത, അജയ്, ഉണ്ണി എസ്.നായർ, ഉല്ലാസ് എന്നിവർ അഭിനയിക്കുന്നു.

Eng­lish sum­ma­ry: Tri­an­gle; A film in search of the rea­son for the ser­i­al mur­ders in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.