22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 3, 2024
November 27, 2024
October 25, 2024
September 9, 2024
July 9, 2024
June 16, 2024
May 19, 2024
May 14, 2024

വെല്ലുവിളികളെ മറികടന്നു; നാടക വേദിയിൽ തിളങ്ങി ട്രൈബൽ കുട്ടികൾ

Janayugom Webdesk
കോഴിക്കോട്
January 6, 2023 7:59 pm

ജീവിതത്തിലാധ്യമായി സ്റ്റേജിൽ കയറുക. അതും നാടകം കളിക്കാൻ. സബ് ജില്ലയിൽ ജയിച്ചു ജില്ലയിൽ ജയിച്ചു ഒടുവിൽ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലുമെത്തി നാടകം കളിച്ച് ആസ്വാദകരെ കൈയ്യിലെടുത്താണ് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര എംആർഎസ് ട്രൈബൽ സ്കൂളിലെ കുട്ടികൾ മടങ്ങുന്നത്. പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ അവരവരുടെ ലോകത്ത് ഒതുങ്ങി കഴിയുകയായിരുന്ന ഈ കുട്ടികൾ കോഴിക്കോട് വരെ നടത്തിയ യാത്ര സമാനതകളില്ലാത്തതാണ്. 

കേറി കിടക്കാൻ കിടപാടമില്ലാത്തവരും ഉളള കിടപ്പാടം ജപ്തി ചെയ്യുമോ എന്ന ആശങ്കയോടെ കഴിയുന്നവരുമെല്ലാം ഈ നാടക സംഘത്തിലുണ്ട്. തളി സാമൂതിരി സ്കൂളിലെ വേദിയിൽ അസൂയക്കാരന്റെ കണ്ണ് എന്ന നാടകമാണ് ഇവർ അവതരിപ്പിച്ചത്. രാജാവും ഭടനും കരുമാടിയുമെല്ലാം നിമിഷാർദ്ധം കൊണ്ട് കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. സംസ്ഥാന കലോത്സവ വേദിയിലെ വലിയ ആൾക്കൂട്ടമെന്നും കുട്ടികളെ ഭയപ്പെടുത്തിയില്ല. 

ആത്മവിശ്വാസത്തോടെ തന്നെ നാടകം പൂർത്തിയാക്കി കാണികളുടെ ഹൃദയവും കവർന്നാണ് വടശ്ശേരിക്കര സ്കൂളിലെ കുട്ടികൾ മടങ്ങിയത്. അമർനാഥ്, അരവിന്ദ്, അഖിൽ വി, ദേവനാരായണൻ, എബിൻ മാത്യൂ, അനന്തകൃഷ്ണൻ, ജിപ്സിൻ എന്നി കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ബിജു മങ്ങാടി സംവിധാനം ചെയ്ത നാടകം ക്രമീകരണങ്ങൾ നടത്തി വേദിയിലെത്തിച്ചത് പ്രകാശ് ചുനക്കരയാണ്. 

Eng­lish Summary;Tribal chil­dren shine on stage ; ker­ala state school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.