7 December 2025, Sunday

Related news

December 5, 2025
December 1, 2025
November 27, 2025
November 24, 2025
November 23, 2025
November 22, 2025
November 22, 2025
November 14, 2025
November 7, 2025
November 3, 2025

ആദിവാസി കര്‍ഷകര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കാം : നിയമം കൊണ്ടുവരാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

Janayugom Webdesk
മുംബൈ
September 21, 2025 10:36 am

മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻ കഴിയുമെന്നും ഇതിനായുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാന റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെ. ഇത് കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസികൾക്ക് സ്ഥിരമായ വരുമാനം ലഭിക്കാനും അവരുടെ ഉടമസ്ഥാവകാശം സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.ആദിവാസി കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കും ധാതു ഖനനത്തിനും വേണ്ടി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ ഭൂമി പാട്ടത്തിന് നല്കാൻ കഴിയും . 

ഇതിനായി ഉടൻ തന്നെ നിയമം കൊണ്ടുവരും,ബവൻകുലെ മാധ്യമങ്ങളോട് പറഞ്ഞു.ഒരു ആദിവാസി കർഷകന് ഈ കരാറിലൂടെ തന്റെ ഭൂമി വികസിപ്പിക്കണമെങ്കിൽ ജില്ലാ കലക്ടറിനെ കണ്ട് തീരുമാനമെടുക്കാവുന്നതാണെന്നും നേരത്തെ അതിനായി സംസ്ഥാന ഭരണ മന്ത്രാലയത്തിന്റെ അംഗീകാരം വേണമായിരുന്നെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.