3 January 2026, Saturday

Related news

January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025

ആദിവാസി യുവാവിന്‍റെ കസ്റ്റഡി മരണം;വസ്ത്രമഴിച്ച് പ്രതിഷേധിച്ച് ബന്ധുക്കള്‍

Janayugom Webdesk
ഭോപ്പാല്‍
July 16, 2024 5:08 pm

മധ്യപ്രദേശിലെ ഗുണയില്‍ പര്‍ദ്ദി സമുദായത്തില്‍ നിന്നുള്ള 25 കാരനായ ആദിവാസി യുവാവ് ദേവ പര്‍ദ്ദി, പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.ദേവ പര്‍ദിയുടെ ബന്ധുക്കളായ ഒരുകൂട്ടം ആളുകള്‍ കളക്ട്രേറ്റിന് ചുറ്റും ഒത്തുകൂടുകയും നീതി തേടിയുള്ള തങ്ങളുടെ പ്രതിഷേധം അറയിക്കുകയും ചെയ്തു.എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന ചില ബന്ധുക്കള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു.ചില സ്ത്രീകള്‍ കള്ക്ട്രേറ്റ് ഓഫീസിന് മുന്നില്‍ ഇരിക്കുകയും ചില‍ര്‍ നിലത്ത് കിടന്ന് ഉരുണ്ട് നിലവിളിക്കുകയും ചെയ്തു.പൊലീസുകാര്‍ ഇവരെ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ ഇവര്‍ അധികാരികളുമായി ഏറ്റുമുട്ടാന്‍ തുടങ്ങി.ഒരു സ്ത്രീയുടെ തല മുറിഞ്ഞ് രക്ത സ്രാവം ഉണ്ടാകുകയും ദിലിപ് രജൗരിയ എന്ന പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീ ദേവ പര്‍ദി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന പ്രസ്താവന തെറ്റാണെന്ന് പറഞ്ഞു.എപ്രകാരമാണ് ഇത്രയും പ്രായം കുറഞ്ഞ ആളിന് ഹൃദയാഘാതം ഉണ്ടാകുക എന്നും അവര്‍ ചോദിച്ചു.

കഴി‍ഞ്ഞ ഞായറാഴ്ചയാണ് ദേവ പര്‍ദിയെയും അമ്മാവനായ ഗംഗാറാമിനെയും മോഷണകേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.എന്നാല്‍ ദേവപര്‍ദി അപ്പോള്‍ അയാളുടെ വിവാഹത്തോടനുബന്ധിച്ചുള്ള വരന്‍റെ ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.വൈകിട്ട് 4.30നാണ് വിവാഹ വേഷത്തില്‍ പര്‍ദിയുടെ അവസാന ഫോട്ടോ എടുത്തത്.പിന്നീട് രാത്രിയോടെ ഒരു ഫോണ്‍കോളിലൂടെയാണ് ദേവയുടെ മരണം ബന്ധുക്കള്‍ അറിയുന്നത്.ഇതോടെ ദേവയുടെ പ്രതിശ്രുത വധു  പെട്രോള്‍ ഒഴിച്ച്  ആത്മഹത്യക്ക് ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ അമ്മായി സൂരജ് ഭായി സ്വയെ തീ കൊളുത്തുകയും ചെയ്തതോടെ കുടുംബത്തിന്‍റെ ദുഃഖം ഇരട്ടിക്കുകയായിരുന്നു.

ഗ്രാമത്തില്‍ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ദേവയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്.തൊണ്ടി മുതല്‍ കണ്ടെത്തുന്നതിനിടെ ദേവ നെഞ്ച് വേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു.ദേവയെ ആദ്യം മ്യാന ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.തുടര്‍ന്ന് 46 മിനിറ്റോളം ഡോകടര്‍മാര്‍ CPR നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേസമയം,പൊലീസിന്‍റെ കണക്കുകള്‍ പ്രകാരം ദേവ പര്‍ദിയുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 7 ക്രിമിനില്‍ കേസുകള്‍ ഉണ്ടെന്നാണ് അഡീഷണല്‍ സൂപ്രണ്ടന്‍റ് ഓഫ് പോലീസ് മാന്‍ സിംഗ് ടാക്കൂര്‍ പറയുന്നത്.

Eng­lish Summary;Tribal Man Dies In Cus­tody In Mad­hya Pradesh, Rel­a­tives Take Off Clothes In Protest

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.