19 January 2026, Monday

വിമാനത്തില്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം; തടയാനെത്തിയ എയർ ഹോസ്റ്റസിനെ കുത്തി

അമേരിക്കൻ പൗരനായ യുവാവ് അറസ്റ്റില്‍
web desk
ലോസ് ഏഞ്ചൽസ്
March 7, 2023 1:47 pm

പറക്കുന്നതിനിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച യാത്രികന്‍ തടയാനെത്തിയ എയർ ഹോസ്റ്റസിനെ കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തില്‍ അമേരിക്കൻ പൗരനയ ഫ്രാൻസിസ്‌കോ സെർവോ ടോറസ് (33) യുവാവിനെ അറസ്റ്റുചെയ്തു. ലോഹ സ്പൂൺ ഉപയോഗിച്ചാണ് ഇയാൾ എയർ ഹോസ്റ്റസിനെ കുത്തിയത്. ലോസ് ഏഞ്ചൽസിൽ നിന്ന് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം ബോസ്റ്റൻ ലോഗൽ എയർപോർട്ടിൽ എത്തിയ ഉടൻ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി, അപകടകരമാം വിധം ആയുധം ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്. ലാൻഡിങ്ങിന് മണിക്കൂറുകൾക്ക് മുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ഇയാൾ ശ്രമിച്ചു.  ഇതോടെ കോക്പിറ്റിൽ അലാറം അടിക്കുകയായിരുന്നു. തുടർന്ന് തുറക്കാൻ ശ്രമിച്ച വാതില്‍ എയർ ഹോസ്റ്റസെത്തി സുരക്ഷിതമായി അടച്ചു. ഇതിനിടെയാണ് എയർ ഹോസ്റ്റസിനെ കുത്തുന്നത്. കഴുത്തിന്റെ ഭാഗത്ത് മൂന്ന് തവണയാണ് ഇയാൾ കുത്തിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് വിമാന അധികൃതർ അറിയിച്ചു.

 

Eng­lish Sam­mury: young Man trie to open emer­gency exit door in flight

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.