
മുംബൈ: ഓൺലൈനായി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി. മുംബെെ സ്വദേശിയായ 71 കാരിയിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവൻ നഷ്ടപ്പെടുകയായിരുന്നു. ഈ മാസം ആദ്യമാണ് സംഭവം.
ആഗസ്റ്റ് 4ന് പാൽ കമ്പനിയിലെ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഒരാൾ വയോധികയെ വിളിച്ചു. പാൽ ഓർഡർ ചെയ്യുന്നതിനായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് വയോധികയുടെ മൊബൈലിലേക്ക് ലിങ്ക് അയച്ചു.
കോൾ കട്ട് ചെയ്യാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ലിങ്കിൽ ക്ലിക്ക് ചെയ്ത് കോളിൽ തുടർന്നെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ കോൾ കട്ട് ചെയ്തു. അടുത്ത ദിവസവും വീണ്ടും കോൾ വരുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
സംശയം തോന്നിയ വയോാധിക ബാങ്കില്‍ പോയി വിവരങ്ങള്‍ തിരക്കിയപ്പാേള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 1.7ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് തന്റെ മറ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായതായി കണ്ടതോടെ പരാതിയുമായി
വയോധിക രംഗത്തെത്തിയത്. ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാൻ കാരണമായതെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് നടത്തിയതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെയെന്ന സംശയവും പൊലീസ് ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിലാണ് പുതിയ സംഭവം. ഡെലിവറി ഏജന്റുമാരായോ, ടെലികോം ജീവനക്കാരായോ, ബാങ്ക് ഉദ്യോഗസ്ഥരായോ അനുകരിച്ചാണ് തട്ടിപ്പുകാർ പണം കെെവശപ്പെടുത്തുന്നതെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.