22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യാസഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2024 3:13 pm

ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യാ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി.മൂന്നു ബിജെപി എംപിമാരാണ് സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ അറിയിച്ചത്.

ഇന്ത്യ സഖ്യയോഗത്തിലാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യമറിയിച്ചത്.അതേസമയം മൂന്നാം മോഡി സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുകയാണ്. സഖ്യകക്ഷികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് ബിജെപി. 

ജെഡിയുവുമായുള്ള ചര്‍ച്ചകള്‍ക്ക് അശ്വിനി വൈഷ്ണവിനെ നിയോഗിച്ചു. പീയൂഷ് ഗോയല്‍ ടിഡിപിയുമായും ചര്‍ച്ച നടത്തും.അതേസമയം എന്‍ഡിഎ എംപിമാരുടെ യോഗം നാളെ നടക്കുമെന്നാണ് വിവരം. നാളെ രാവിലെ 11.15ന് പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളിലാണ് യോഗം നടക്കുക.

Eng­lish Summary:
Tri­namool Con­gress leader said that BJP MPs in Ben­gal have promised sup­port to India alliance

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.