22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

പണംനല്‍കി സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2024 3:41 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് . ഇഡി പിടിച്ചെടുത്ത പണം പാവങ്ങള്‍ക്ക് നല്‍കുമെന്ന മോഡിയുടെ പരാമര്‍ശനത്തിനെതിരെയാണ് ടിഎംസി പരാതി നല്‍കിയത്.പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ടിഎംസി പരാതിയില്‍ ആരോപിച്ചു. 

വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കൃഷ്ണനഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അമൃത റോയിക്കെതിരെയും ടിഎംസി പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, ബിജെപിക്കെതിരെ ഓപറേഷന്‍ താമര ആരോപണവുമായിഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ എഎപിയുടെ ഏക എംപിയും ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പഞ്ചാബിലെ എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എഎപി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:
Tri­namool Con­gress says that BJP is try­ing to influ­ence by giv­ing money

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.