മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ പശുക്കടത്ത് കേസില്‍ ഇഡി അറസ്റ് ചെയ്ത് ചോദ്യം ചെയ്തു. അസന്‍സോള്‍ കറക്ഷണല്‍ഹോമിലാണ് മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടന്നത്.
നേരത്തെ ആഗസ്റ്റില്‍ ഇതേ കേസില്‍ സിബിഐയുടെ പിടിയിലാവുകയും ചെയ്തു. പശുക്കടത്ത് കേസിന്‍റെ ക്രമിനല്‍വശം അന്വേഷിക്കുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ചോദ്യം ചെയ്യുെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എല്ലാ സാമ്പത്തിക ഇടപാടുകളെ പറ്റിതന്‍റെ പിതാവിന് അറിയാമെന്നുഅദ്ദേഹത്തിന്‍റെ മകള്‍ സുകന്യമൊണ്ഡല്‍ പറഞ്ഞിരുന്നു.പശുക്കടത്തുമായി ബന്ധപ്പെട്ട് സുകന്യയെ നേരത്തെചോദ്യം ചെയ്തിരുന്നു.മൊണ്ടലിന്റെ മുൻ അംഗരക്ഷകൻ സെഹ്ഗാൾ ഹൊസൈനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രത്തിൽ പ്രതിയാക്കുകയും ചെയ്തു.
English Summary:
Trinamool leader Anubrat Mondal was arrested and questioned by ED in the cow smuggling case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.