19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

ത്രിപുരനിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണത്തിന് രാഹുല്‍, ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ എത്തിയില്ല,അണികളില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2023 11:33 am

ബിജെപിയ അധികാരത്തില്‍ നിന്നും പുറത്താക്കുയെന്നലക്ഷ്യം മുന്‍ നിര്‍ത്തി ത്രിപുരയില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി 13സീറ്റുകളില്‍ ധാരണയായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 

കോണ്‍ഗ്രസ് മത്സരിക്കുന്ന13 മണ്ഡലങ്ങളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ അരയും,തലയും മുറുക്കി പ്രചരണ രംഗത്തു സജീവമാണ്.ഇത്തവണ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന ഒറ്റ അജണ്ടമാത്രമേ ഇടതുപക്ഷത്തിനുള്ളു.അതിനാല്‍ രാപകലില്ലാതെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.എന്നാല്‍ ഇവിടെകോണ്‍ഗ്രസ് നേതാക്കള്‍ ഒരു തരത്തിലുമുള്ള ഇടപടലും നടത്തുന്നില്ല.

പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ജ്ജീവമായിരിക്കുകയാണ്. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമാകാതെ കോൺഗ്രസ് നേതാക്കൾ നില്‍ക്കുന്നത് പാര്‍ട്ടി അണികളെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തുന്നത്.

ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കുമ്പോഴും കോൺഗ്രസിന്റെ താരപ്രചാരകരായ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ എന്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോ പോലും തിരഞ്ഞെടുപ്പ് ചിത്രത്തിൽ എവിടേയും ഇല്ലെന്നാണ് ആക്ഷേപം.അതിനിടെ മറുവശത്ത് ബി ജെ പിയാകട്ടെ പ്രചരണം കൊഴുപ്പിക്കുകയാണ്.

കേന്ദ്ര നേതാക്കൾ ഒന്നടങ്കം സംസ്ഥാനത്ത് പ്രചരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മാത്രമല്ല വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 

ഭരണംകൈവിടാതിരിക്കാനുള്ളതന്ത്രങ്ങൾബിജെപിഇവിടെസജീവമാക്കുകയാണ്.പണവും,പ്രലോഭനവുമായിട്ടാണ് ബിജെപി നേതാക്കള്‍ പ്രചരണരഗത്ത് നില്‍ക്കുന്നത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന് 36 സീറ്റായിരുന്നു നേടിയത്. കോൺഗ്രസിന് ഒരു സീറ്റുപോലും ഉണ്ടായില്ല. നേരത്തെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ 10സീറ്റുണ്ടായിരുന്നു

Eng­lish Summary:
Tripu­ra Leg­isla­tive Assem­bly Elec­tions; Lead­ers includ­ing Rahul and Kharge did not come for the Con­gress cam­paign, protests in the ranks

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.