19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
April 20, 2024
April 19, 2024
December 14, 2023
September 8, 2023
July 7, 2023
June 29, 2023
March 11, 2023
March 10, 2023
March 7, 2023

ത്രിപുര: അക്രമബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം: ഇടതുസംഘത്തെ തടയാന്‍ ശ്രമം; കാറുകള്‍ തകര്‍ത്തു

Janayugom Webdesk
അഗര്‍ത്തല
March 10, 2023 10:59 pm

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയില്‍ നടക്കുന്ന സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഇടതു സംഘത്തിനുനേരെ ബിജെപി ആക്രമണം. വിവിധയിടങ്ങളില്‍ ബിജെപിക്കാര്‍ സന്ദര്‍ശനം തടയാനും കയ്യേറ്റ ശ്രമങ്ങളും നടത്തി. മോഹന്‍പൂരില്‍ വച്ച് ബിജെപിക്കാര്‍ സംഘത്തെ തടയാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനും ശ്രമിച്ചു. വിശാല്‍ഗറിലെ നഹല്‍ചന്ദ്ര നഗറില്‍ രണ്ടു കാറുകള്‍ തകര്‍ത്തു. ബിശാല്‍ഗറിലും സംഘത്തിനു നേരെ അക്രമമുണ്ടായി. ഇതേ തുടര്‍ന്ന് ഇന്നത്തെ പൊതു സന്ദര്‍ശനപരിപാടി വെട്ടിക്കുറച്ചു. 12 മണിക്ക് സൊണാര്‍താരി ഗസ്റ്റ് ഹൗസില്‍ ഇടതുപക്ഷ പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം മാധ്യമങ്ങളെ കാണും.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം, സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി, പി ആര്‍ നടരാജന്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, എ എ റഹിം, കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, രഞ്ജീത് രഞ്ജന്‍, അബ്ദുള്‍ ഖാലിക് എന്നിവരടങ്ങിയ സംഘമാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളാണ് നടന്നത് എന്നതിനാല്‍ മൂന്ന് സംഘമായി പിരിഞ്ഞ് നേതാക്കള്‍ വിവിധ പ്രദേശങ്ങളിലെത്തി ആക്രമണത്തിനിരയായ പ്രവര്‍ത്തകരെയും മറ്റും കണ്ട് സംസാരിച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വം, പി ആര്‍ നടരാജന്‍ എന്നിവരടങ്ങിയ സംഘം ഗാന്ധിഗ്രാം, നര്‍സിന്‍ഗര്‍, ഉഷാ ബസാര്‍, ബര്‍ജാല, ലന്‍കമുര, ബമുഷിയ, ബരാജല തുടങ്ങിയ പ്രദേശങ്ങളിലും എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍പൂര്‍, ബാധര്‍ഘ, ചാരിപ്പറ, ഗസാരിയ, കാമ്പര്‍ ബസാര്‍ തുടങ്ങിയ പ്രദേശങ്ങളിലും മൂന്നാമത്തെ സംഘം ദുര്‍ഗാബാരി മേഖലയിലും സന്ദര്‍ശനം നടത്തി. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മിലന്‍ ബൈദ്യ, സെക്രട്ടേറിയറ്റ് അംഗം ബിക്രംജിത് സെന്‍ ഗുപ്ത, സിപിഐ(എം) നേതാവ് പ്രബിത്രാകര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘം ഇന്ന് ത്രിപുര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

നിഷ്ഠുരമായ ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പനന്തരം ത്രിപുരയിലാകെ നടന്നതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. വീടുകള്‍ പൂര്‍ണമായും അക്രമിക്കപ്പെട്ടു. ആളുകളെ ഭയപ്പെടുത്തി ഓടിച്ച് വീട്ടുസാധനങ്ങള്‍ കടത്തിയശേഷമാണ് തീയിട്ടതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ആയിരക്കണക്കിന് വീടുകളും ഓഫിസുകളും ആക്രമിക്കപ്പെട്ടു. ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ഇത്തരം അക്രമങ്ങള്‍ ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry; Tripu­ra: Vis­it to vio­lence-hit areas: Efforts to curb left-wing gangs; Cars were smashed

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.