28 February 2026, Saturday

Related news

February 20, 2026
February 17, 2026
February 14, 2026
February 8, 2026
January 9, 2026
January 8, 2026
December 26, 2025
September 13, 2025
May 11, 2025
February 24, 2025

യുവതിയുടെ പരാതിയിൽ നടപടി; തിരുവനന്തപുരത്ത് സ്പാ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന, സ്പാ അടപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 8, 2026 7:13 pm

തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന. തന്നോട് മോശമായി പെരുമാറിയെന്ന് ഒരു യുവതി നല്‍കിയ പരാതിക്ക് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തുന്നത്. കോർപറേഷൻ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടി. നഗരസഭ ആരോഗ്യവിഭാഗമാണ് സ്പാ പൂട്ടിയത്. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

ഇന്നലെ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് മേയർ വി വി രാജേഷ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. അഭിമുഖത്തിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് 23 കാരിയായ പെൺകുട്ടി മേയറെ വിളിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മേയർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പായുടെ ഒരു ഭാഗം പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. പ്രീമിയം വിഭാഗമാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നത്. തുടർന്നാണ് സ്പാ അടച്ചുപൂട്ടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.