
പൊതുവിപണിയിൽ നിരന്തരം ഇടപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കുന്ന മാർക്കറ്റുകളെ പിടിച്ചു നിർത്താൻ സഹായിക്കുന്ന ഇടപ്പെടലാണ് കൺസ്യൂമർഫെഡ് സമയ-സന്ദർഭോചിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. തൃശൂർ കേച്ചേരിയിൽ കേരള സംസ്ഥാന കൺസ്യുമർ ഫെഡറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ പുതുതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ദൗത്യവും കൺസ്യൂമർഫെഡ് ഏറ്റെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മേഖല ഇപ്പോൾ ആധുനിക സേവനരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും വലിയ സ്വാധീനം ചെലുത്തിക്കൊണ്ട് പ്രവർത്തനം നയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൺസ്യൂമർഫെഡിന്റെ വിദ്യാഭ്യാസരംഗത്തെ ഇടപ്പെടലായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി. കേരള ആരോഗ്യ സർവ്വകലാശാലയുടേയും ഫാർമസി കൗൺസിലിന്റേയും അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ബി ഫാം, ഡി ഫാം കോഴ്‌സുകളിലായി നിരവധി വിദ്യാർത്ഥികളാണ് പഠനം നടത്തുന്ന്. മുരളി പെരുനല്ലി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ഗോപകുമാർ എസ് നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മായിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗം എ വി വല്ലഭൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.