കെനിയയില്‍ ട്രക്ക് അപകടത്തില്‍ 48 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരിലേക്കും ഇടിച്ച് കയറുകയായിരുന്നു. കെറിച്ചോയിലേക്ക് പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.
ഒന്നോ രണ്ടോ പേര്‍ ഇപ്പോഴും ട്രക്കിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രാദേശിക പൊലീസ് കമാന്‍ഡര്‍ ജെഫ്രി മയക് പറഞ്ഞു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണെന്ന് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുമായി സ്ഥലത്തെത്തിയ കെനിയന്‍ റെഡ് ക്രോസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുര്‍കോമെന്‍ ട്വിറ്ററില്‍ പറഞ്ഞു.
English Summary:Truck accident in Kenya; 48 dead, many injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.