
പാലത്തിൽ തൂങ്ങിക്കിടക്കുന്ന കാർഗോ ട്രക്കിന്റെ വീഡിയോയാണ് കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം. തെക്കുപടിഞ്ഞാറൻ ഗ്വിഷൗ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് പാലം തകർന്നത്. അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടം. സിയാമെൻ‑ചെങ്‌ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. ആ സമയം പാലത്തില്‍ ട്രക്ക് മാത്രമായിരുന്നുണ്ടായിരുന്നത്.
A truck, with the driver inside, was seen hanging over a collapsed bridge after a landslide in China https://t.co/kYD1nPieQg pic.twitter.com/wiscYl0NDi
— Reuters (@Reuters) June 24, 2025
തകർന്ന പാലത്തിന്റെ അറ്റത്ത് അപകടകരമായ നിലയിൽ ട്രക്കിന്റെ ക്യാബിൻഭാഗം തൂങ്ങിക്കിടന്നതും അതിനുള്ളിലുള്ള ഡ്രൈവറേയും ദൃശ്യങ്ങളിൽ കാണാം കഴിയും. ട്രക്കിന് മുകളിൽ ഏണി വെച്ച് കയറിയ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അതേസമയം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ആർക്കും പരിക്കുകളൊന്നും തന്നെയില്ല.
യു ഗുഓചുൻ എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ട്രക്കിന്റെ മുൻഭാഗം പെട്ടെന്ന് പാലത്തിന്റെ തകർന്ന ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഉടൻ തന്നെ ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പക്ഷേ ട്രക്ക് മുന്നോട്ടുപോവുകയായിരുന്നു. പെട്ടെന്ന് മുന്നിലുണ്ടായിരുന്ന പാലം മുഴുവൻ അപ്രത്യക്ഷമായി. താന്‍ ഭയന്നുപോയി, അനങ്ങാൻ കഴിഞ്ഞില്ലല്ലെന്നും ട്രക്ക് ഓടിച്ചിരുന്നയാള്‍ പറഞ്ഞു. സംഭവത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.