1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 29, 2024

ബസുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി; 14 മരണം

Janayugom Webdesk
ഭോപ്പാല്‍
February 25, 2023 10:15 pm

മധ്യപ്രദേശില്‍ ബസുകളിലേക്ക് ട്രക്ക് ഇടിച്ചുകയറി പതിനാലുപേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 10 നില അതീവ ഗുരുതരമാണ്. ബാര്‍ഖാഡ ജില്ലയില്‍ മൊഹാനിയ തുരങ്കത്തിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച്‌ കയറുകയായിരുന്നു. സിമിന്റ് കൊണ്ടുപോയ ട്രക്കിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കെയായിരുന്നു അപകടം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രേവ മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Truck rammed into bus­es; 14 death

You may also like this video

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.