
മൂവാറ്റുപുഴ‑പെരുമ്പാവൂർ എം സി റോഡിൽ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നാലു പേർക്ക് പരിക്കേറ്റു. കിഴക്കേപ്പിള്ളി പള്ളിപ്പടിയിൽ ഇന്ന് രാവിലെ ഏകദേശം 6.30ഓടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന ട്രക്ക് എതിർവശത്തെ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊച്ചിയിലെയും കോലഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.