22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ട്രംപും സെലെൻസ്‌കിയും തമ്മിൽ സമാധാന കരാറിന്റെ അടുത്ത ഘട്ട ചർച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
കീവ്
November 25, 2025 7:05 pm

സമാധാന കരാറിന്റെ അടുത്ത ഘട്ട ചർച്ചകള്‍ ഡോണൾഡ് ട്രംപും ​​വ്ലാദിമിർ സെലെൻസ്‌കിയും തമ്മിൽ നടക്കുമെന്ന് റിപ്പോർട്ട്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. നേരിട്ടുള്ള ചർച്ചകൾ ഈ ആഴ്ച ആരംഭിച്ചേക്കുമെന്നും ഇതിനായി സെലെൻസ്‌കി വാഷിങ്ടൺ ഡിസിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ജനീവയിൽ നടന്ന നീണ്ടതും തിരക്കിട്ടതുമായ ചർച്ചകൾക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ 19 ഇന പദ്ധതിയിൽ യുഎസിന്റെയും യുക്രെയ്‌നിന്റെയും ഉദ്യോഗസ്ഥർ തമ്മിൽ ധാരണയായി. എന്നാൽ രാഷ്ട്രീയമായി ഏറ്റവും സെൻസിറ്റീവ് ആയ തീരുമാനങ്ങൾ രാജ്യങ്ങളുടെ പ്രസിഡന്റുമാർ നേരിട്ടുള്ള ചർച്ചകളിൽ തീരുമാനിക്കും.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും മികച്ച കൂടിക്കാഴ്ച എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചകളെ പ്രശംസിച്ചു. ട്രംപിനും സെലെൻസ്‌കിക്കും മുന്നിൽ അവതരിപ്പിക്കേണ്ട പുതിയ 19 പോയിന്റുകൾ ചർച്ചകളുടെ ഭാഗമായി രൂപ​പ്പെടുത്തി. ചർച്ചകളിൽ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.