
പ്രഥമ ഫിഫ സമാധാന പുരസ്കാര ജേതാവായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ജോണ്‍ എഫ്. കെന്നഡി സെന്ററില്‍ നടന്ന 2026 ലോകകപ്പിനുള്ള ഗ്രൂപ്പ് ഡ്രോയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പുരസ്‌കാരം സമ്മാനിച്ചു. ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.ലോകമെമ്പാടും സമാധാനം പുനസ്ഥാപിക്കാനുള്ള ഇടപെടലുകളാണ് ട്രംപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ജിയാനി ഇന്‍ഫാന്റീനോ പറഞ്ഞു.
പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെയും അടങ്ങാത്ത പ്രതിബദ്ധതയോടെയും ആളുകളെ സമാധാനത്തിലേക്ക് നയിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുകയെന്ന് ഫിഫ വ്യക്തമാക്കി.ലോകമെമ്പാടുമുള്ള പല യുദ്ധങ്ങളും തന്റെ മധ്യസ്ഥ ശ്രമത്തിലൂടെ അവസാനിച്ചുവെന്ന സ്വയം അവകാശപ്പെടുന്ന ട്രംപ് ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലമാണെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.പുരസ്‌കാര പ്രക്രിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മ്യാന്‍മര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സോ സോ അധ്യക്ഷനായ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റി ഇനി വരും വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കള്‍ക്കുള്ള ചട്ടക്കൂട് രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.