മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കളുടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി റദ്ദാക്കി. ബൈഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്‌ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.ഹണ്ടർ ബൈഡന്റെ ദക്ഷിണാഫ്രിക്കൻ യാത്രയിൽ 18 സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നതിനെ ട്രംപ് വിമർശിക്കുകയും ചെയ്തു.ആഷ്‌ലിക്കുവേണ്ടി 13 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.