6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026

മിനസോട്ടയിലെ കുടിയേറ്റ വിരുദ്ധ നടപടികൾ ട്രംപ് അവസാനിപ്പിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
February 13, 2026 8:59 pm

മിനസോട്ടയിലെ വിവാദമായ കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെെറ്റ് ഹൗസ് അതിർത്തി സുരക്ഷാ മേധാവി ടോം ഹോമൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്നറിയപ്പെട്ടിരുന്ന കുടിയേറ്റ വിരുദ്ധ നടപടി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മിനസോട്ടയിൽ ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരെ വിന്യസിച്ച് നടത്തിവന്ന വ്യാപകമായ റെയ്ഡുകള്‍ക്കും കുടിയേറ്റക്കാരെ തടവിലാക്കുന്ന നടപടികള്‍ക്കും ഇതോടെ അന്ത്യമാകും. 

ആഴ്ചകളോളം നീണ്ടുനിന്ന ശക്തമായ പ്രതിഷേധങ്ങളും, ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുമാണ് നടപടി നിര്‍ത്തിവയ്ക്കാന്‍ ട്രംപ് ഭരണകൂടത്തെ നിര്‍ബന്ധിതരാക്കിയത്. ഏകദേശം 3,000 ഫെഡറൽ ഏജന്റുമാരെയാണ് ഈ ഓപ്പറേഷനായി നിയോഗിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരെയും അടുത്ത ആഴ്ചയോടെ തിരികെ വിളിക്കുമെന്ന് അധികൃതർ അറിയിച്ചു. മിനസോട്ടയിലെ നടപടികൾ അവസാനിപ്പിച്ചെങ്കിലും, ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ള സാധാരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഏജന്റുമാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും ടോം ഹോമൻ വ്യക്തമാക്കി. ഈ പിൻവാങ്ങൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിലുള്ള താല്‍ക്കാലിക നിലപാട് മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.