21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

പാരീസ് ഉടമ്പടിയില്‍ നിന്ന് വീണ്ടും പിന്മാറുകയാണെന്ന് ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
January 21, 2025 10:41 am

ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക വീണ്ടും പിന്‍മാറുകയാണെന്ന്പ്രസിഡന്റ് ഡോണാള്‍ഡ് ട്രെംപ്. പ്രസിഡന്റ് പദവിയില്‍ അധികാരമേറ്റതിന് പിന്നാലെയാണ് ട്രെപിന്റെ പ്രഖ്യാപനം .കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്‌ തീരുമാനം.

2035-ഓടെ യുഎസിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ 60 ശതമാനത്തിലധികം കുറയ്ക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ബൈഡൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽനിന്നാണ്‌ ട്രംപ്‌ പിന്നോട്ട്‌ പോയത്‌. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത്‌ കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാലയളവിൽ പാരിസ് ഉടമ്പടിയിൽനിന്ന് യുഎസ്‌ പിന്മാറിയിരുന്നു. ഫോസിൽ ഇന്ധനങ്ങളെയും ധാതുഖനനവും പ്രോത്സാഹിപ്പിക്കുമെന്നും ഇലക്‌ട്രിക്‌ വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ്‌ പിൻവലിക്കുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.