29 December 2025, Monday

Related news

December 12, 2025
December 6, 2025
November 30, 2025
November 25, 2025
November 25, 2025
November 23, 2025
November 17, 2025
November 15, 2025
November 14, 2025
November 10, 2025

ട്രംപാണ് നിങ്ങളുടെ പ്രസിഡന്റ്; മംദാനിയുടെ വിജയത്തിന് പിന്നാലെ കുറിപ്പുമായി വൈറ്റ് ഹൗസ്

Janayugom Webdesk
വാഷിംങ്ടണ്‍
November 5, 2025 11:55 am

ന്യൂയോര്‍ക്ക് നഗരത്തില്‍ മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്സില്‍ കുറിപ്പ് പങ്കുവെച്ച് വൈറ്റ് ഹൗസ് .ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ് എന്ന കുറിപ്പാണ് വൈറ്റ് ഹൗസ് പങ്കുവെച്ചിട്ടുള്ളത്.മംദാനിയുടെ വിജയം ട്രംപിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ വിജയത്തിന് തൊട്ടുപിന്നാലെ ഇത്തരത്തിലൊരു കുറിപ്പ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കര്‍ടിസ് സ്‌ലിവ, സ്വതന്ത്രസ്ഥാനാര്‍ഥി ആന്‍ഡ്രൂ ക്വോമോ എന്നിവരായിരുന്നു മംദാനിയുടെ എതിരാളികള്‍.വിജയത്തിലൂടെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം മേയര്‍ എന്ന നേട്ടംകൂടി മംദാനിക്ക് സ്വന്തമാകും.ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിനാലുകാരനായ സൊഹ്‌റാന്‍. കമ്യൂണിസ്റ്റായ മംദാനി മേയറായി തരഞ്ഞെടുക്കപ്പെടുന്നപക്ഷം ന്യൂയോര്‍ക്കിന് നാമമാത്രമായ ഫെഡറല്‍ സഹായധനമേ നല്‍കൂവെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹികമാധ്യമമായ എക്‌സിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.