22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026

ട്രംപ് — മാർക്ക് റൂട്ടെ കൂടിക്കാഴ്ച ഫലപ്രദം; ‘ഗ്രീൻലാൻ‍ഡ് താരിഫ്’ പിൻവലിച്ചു

Janayugom Webdesk
ജനീവ
January 22, 2026 7:06 pm

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. വിവാദമായ ‘ഗ്രീൻലാൻഡ് താരിഫ്’ പിൻവലിച്ചതായി ട്രംപ് അറിയിച്ചു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കാനിരുന്ന അധിക ഇറക്കുമതി തീരുവ റദ്ദാക്കിയത്.

ഗ്രീൻലാൻഡ് വിഷയത്തിൽ ഡെന്മാർക്ക് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുമായി ധാരണയിലെത്താൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ആർട്ടിക് മേഖലയുടെ സുരക്ഷയ്ക്കായി ‘ഗോൾഡൻ ഡോം’ പദ്ധതിയെക്കുറിച്ചും ചർച്ചകൾ നടന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എതിർത്ത ജർമ്മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങൾക്കുമേലാണ് ട്രംപ് 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar