
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മംദാനിയും ട്രംപും മറുപടി നൽകി. ട്രംപിനെ ഒരു ഫാസിസ്റ്റായി കണക്കാക്കുന്നുണ്ടോ എന്നായിരുന്നു മംദാനിയോടുള്ള ചോദ്യങ്ങളിൽ ഒന്ന്. എന്നാൽ മംദാനി മറുപടി പറയാൻ തുടങ്ങിയ ഉടനെ ട്രംപ് പ്രസിഡന്റ് ഇടപെടുകയും ചോദ്യത്തെ ചിരിച്ചുതള്ളി ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. “ഞാൻ സംസാരിച്ചിട്ടുണ്ട്- എന്ന് പറഞ്ഞ് ആരംഭിക്കുകയായിരുന്നു മംദാനി. ഉടനെ ട്രംപ് അദ്ദേഹത്തെ തടസ്സപ്പെടുത്തി. “സാരമില്ല, നിങ്ങൾക്ക് ‘അതെ’ എന്ന് മാത്രം പറയാം. വിശദീകരിക്കുന്നതിനേക്കാൾ എളുപ്പമാണത്. എനിക്കൊരു പ്രശ്നവുമില്ല,” ട്രംപ് പറഞ്ഞു.
ട്രംപുമായി ധാരാളം വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്നും, എന്നാൽ കൂടിക്കാഴ്ച അവയെക്കുറിച്ചായിരുന്നില്ലെന്നും മംദാനി മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. നിലപാടുകളും കാഴ്ചപ്പാടുകളും ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്തമാണ്, എന്നാല്‍ ന്യൂയോർക്കുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ഈ കൂടിക്കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് മംദാനി പറഞ്ഞു.
അതേസമയം മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിന്റെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കിയ നേതാവാണ് മംദാനി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.