13 March 2026, Friday

Related news

March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇറാന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ക്കുമെന്ന് ട്രംപ്

Janayugom Webdesk
ടെഹ്റാന്‍
March 13, 2026 11:17 am

ഇറാന്റെ വൈദ്യുതി സംവിധാനത്തെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ വൈദ്യുതി സംവിധാനങ്ങളെ ആക്രമിച്ചാല്‍ അര മണിക്കൂറിനകം മേഖലയെപൂര്‍ണമായും ഇരുട്ടിലാക്കുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയും അഭിപ്രായപ്പെട്ടു .

പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയാല്‍ ഇറാന്റെ വൈദ്യൂതി സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ലാരിജാനിയുടെ പ്രസ്താവന.ഇറാന്റെ വൈദ്യൂതി സംവിധാനം തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു മണിക്കൂറിനകം അത് നടപ്പിലാക്കാന്‍ യുഎസിന് കഴിയുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നുഇത് പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ 25 വര്‍ഷം എടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.

എന്നാല്‍ നിങ്ങളെക്കാള്‍ വലിയവര്‍ക്ക് ഇറാനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വയം ഇല്ലാതാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലാരിജാനി പറഞ്ഞു.ഫെബ്രുവരി 28 നാണ് ഇറാനെതിരെ ഇസ്രയേല്‍ ‑അമേരിക്ക സംയുക്ത യുദ്ധം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രയേലിലെ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.