
ഗാസയില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഹമാസിനെ പൂര്‍ണ്ണമായി നശിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.സമാധാന പദ്ധതിക്ക് ശേഷവും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടയിലാണ് ഈ പ്രസ്താവന. യുഎസ് സൈന്യം ഗാസയിലേക്ക് പോകില്ലെന്നും എന്നാല്‍ ഇസ്രയേല്‍ തങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി .
രണ്ടു വർഷത്തെ യുദ്ധത്തിൽ കഴിഞ്ഞയാഴ്ച ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനായി സമാധാന പദ്ധതി നിലവിൽ വന്നതിന് ശേഷം ട്രംപ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു.ഗസയിലെ യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഇതിനുപിന്നാലെ ഇസ്രേയേല്‍ ഗാസയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഹമാസിനെതിരെ ഭീഷണി മുഴക്കിയതിന് ശേഷം ഗാസയിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇസ്രയേലിന്റെ പേര് പരാമർശിക്കാതെ ഗാസയിലേക്ക് കടക്കുന്നത് തങ്ങളായിരിക്കില്ലെന്നും യുഎസിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ തങ്ങളുടെ മേൽനോട്ടത്തിലായിരിക്കും അവർ അകത്തുകടക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.അത് ഞങ്ങളായിരിക്കില്ല.
ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അവർ അകത്ത് കടക്കും ഞങ്ങളുടെ മേൽനോട്ടത്തിൽ വളരെ എളുപ്പത്തിൽ അവർ ആ തന്ത്രം നടപ്പിലാക്കും ട്രംപ് പറഞ്ഞുട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. ഹമാസ് നിരായുധരാകണമെന്നും അല്ലെങ്കിൽ തങ്ങൾ അവരെ അക്രമാസക്തമായി നിരായുധരാക്കുമെന്നും ട്രംപ് പറഞ്ഞു.കഴിഞ്ഞയാഴ്ച ഈജിപ്തിലെ ഷാം എൽ ഷെയ്‌ഖിൽ നടന്ന ഗസ വെടിനിർത്തൽ കരാറിൽ ലോക രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. ട്രംപ് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം വാഗ്ദാനം ചെയ്തിരുന്നു. ജൂതനോ മുസ്‌ലീമോ അറബ് രാജ്യങ്ങളോ ആകട്ടെ എല്ലാവരും സന്തുഷ്ടരായിരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.