അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വേ. 64 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിര്‍ക്കുമെന്ന് എപി- എന്‍ഒആര്‍സി അഭിപ്രായ സര്‍വെയില്‍ പറയുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ 63 ശതമാനം പേരും ട്രംപ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ആരംഭിച്ച ഏപ്രില്‍ മാസത്തില്‍ എതിര്‍ത്തിരുന്നവരുടെ ശതമാനം 55 ആയിരുന്നു. ഇതില്‍ നിന്നുള്ള വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓരോ ആരോപണങ്ങള്‍ പുറത്തുവരുമ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്വാധീനത്തെക്കുറിച്ചാണ് ട്രംപ് പറയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അമിത വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് ഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ റിപ്പബ്ലിക്കന്മാരെ ഉള്‍ക്കൊള്ളുന്ന 74 ശതമാനം അമേരിക്കക്കാരും ട്രംപിനെ പിന്തുണയ്ക്കുന്നുണ്ടെന്നും സര്‍വെ പറയുന്നു. ട്രംപിനെ നോമിനിയാക്കിയാല്‍ പോലും പിന്തുണ നല്‍കില്ലെന്നാണ് 53 ശതമാനത്തിന്റെ പക്ഷം. ഒരു കാരണവശാലും ട്രംപിനെ പിന്തുണക്കില്ലെന്ന് ഉറപ്പിച്ചത് 11 ശതമാനം ആളുകളാണ്.
English Summary:Trump will lose the next election too, survey says
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.