22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസായി

Janayugom Webdesk
വാഷിങ്ടൺ
July 4, 2025 8:36 am

ഡോണൾഡ് ട്രംപിന് സുപ്രധാനം നേട്ടമായ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായി. ജനപ്രതിനിധിസഭയിൽ 214നെതിരെ 218 വോട്ടുകൾക്കാണ് ബില്ല് പാസായത്. വെള്ളിയാഴ്ച ട്രംപ് ബില്ലിൽ ഒപ്പുവെക്കും. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുകയാണ് ബില്ലിലൂ​ടെ ലക്ഷ്യമിട്ടത്. വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായത് ചരിത്രനേട്ടമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ്, തെക്കൻ അതിർത്തിയിൽ സുരക്ഷ എന്നിവയെല്ലാം ബിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51–50 വോട്ടിനാണ് ബിൽ പാസായിരിക്കുന്നത്. വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് ട്രംപിന് കാര്യങ്ങൾ കൂടുതല്‍ അനുകൂലമാക്കിയത്. സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് തുടക്കം മുതല്‍ ഏറെ എതിർപ്പുകളുണ്ടായിരുന്നു. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസാക്കിയാൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു. എങ്കിൽ ടെസ്‍ലയുടെ സബ്സിഡികൾ നിർത്തലാക്കുമെന്നും മസ്കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.