
ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ യുഎസ് പ്രതിരോധ വകുപ്പിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. റഷ്യയും ചെെനയും ആണവപദ്ധതികള്‍ വികസിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ തീരുമാനം. ചൈനയ്ക്കും റഷ്യയ്ക്കും തുല്യമായ ആണവായുധ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ നമ്മുടെ ആണവായുധങ്ങളും തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ പ്രതിരോധ വകുപ്പിനെ അറിയിച്ചു. ആ പ്രക്രിയ ഉടനടി ആരംഭിക്കും,’ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
മറ്റേത് രാജ്യത്തെക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ദീർഘദൂര ആണവോർജ്ജ അണ്ടർവാട്ടർ ആയുധവും ആണവ ശേഷിയുള്ള മിസൈലും പരീക്ഷിച്ചിരുന്നു. ഇത് ഉചിതമെല്ലെന്നും മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.