മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പരാജയത്തിന്‍റെ നടുവിലാണ് ഇപ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന.സംഭവം നടക്കുന്നതിന് മുന്‍പ് പ്രതിയെ കണ്ടിരുന്നുവെന്നും ആ വിവരം ഉദ്യോഗസ്ഥരെ അറയിച്ചിരുന്നുവെന്നും പല സാക്ഷികളും അവകാശപ്പെട്ടതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. എങ്ങനെയാണ് 20കാരനായ ഒരാള്‍ ട്രംപില്‍ നിന്നും ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെ അകലം മാത്രമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര കണ്ടെത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തത്,പ്രതിയെ പലരും ചൂണ്ടിക്കാട്ടിയിട്ടും എന്ത്കൊണ്ട് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല തുടങ്ങിയ ചോദ്യങ്ങളാണ് സംഘടനയ്ക്ക് നേരെ ഉയരുന്നത്.
ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് അനുയായികള്‍ അക്രമി സംഭവ സ്ഥലത്തേക്ക് എത്തുന്നത് കാണിച്ച് കൊടുക്കുന്നതായി കാണാം.”ഓഫീസര്‍,ഓഫീസര്‍” ആരോ മേല്‍ക്കൂരയിലുണ്ട് എന്ന് ഒരാള്‍ വിളിച്ച് പറയുന്നു.
View this post on Instagram
ഈ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം ‘ഇത് എങ്ങനെ സംഭവിച്ചു’ എന്ന അടിക്കുറിപ്പും ഗോഡ്വിന്‍ നല്‍കിയിട്ടുണ്ട്.
English Summary;Trump’s shooting incident; American intelligence organization in controversy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.